ചര്‍മ്മം തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തിലും എന്നാല്‍ വേഗത്തിലും റിസള്‍ട്ട് കിട്ടുന്ന ഒരു റെസിപ്പിയാണ പറയുന്നത്. ഫോര്‍ ഇന്‍ വണ്‍ ജ്യൂസ്. ഇത് പത്ത് ദിവസമെങ്കിലും കൃത്യമായി കുടിക്കുകയാണെങ്കില്‍ നല്ല തിളക്കമുള്ള ചര്‍മ്മം ലഭിക്കുമെന്നാണ് പല സെലിബ്രിറ്റികളും പറയുന്നത്. ഈ ആരോഗ്യദായകമായ ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം
ചേരുവകള്‍
ആപ്പിള്‍-1
കാരറ്റ്-1
ബീറ്റ്‌റൂട്ട്-1
ഓറഞ്ച്-1
തയ്യാറാക്കുംവിധം
ഈ നാല് ഫലങ്ങളും വൃത്തിയാക്കി കഴുകിയ ശേഷം കഷ്ണങ്ങളാക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച ശേഷം മിക്‌സിയുടെ ജാറില്‍ അടിച്ചെടുക്കുക. പ്രഭാത ഭക്ഷണത്തിന് മുമ്പോ ഉച്ച ഭക്ഷണത്തിന് കൃത്യം ഒരു മണിക്കൂര്‍ മുമ്പോ പതിവായി കഴിക്കുക. പത്ത് ദിവസമെങ്കിലും ഈ ജ്യൂസ് മുടങ്ങാതെ കഴിക്കുകയാണ് വേണ്ടത്. എന്നാല്‍ നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതായി മാറും.

