Wednesday, January 7, 2026

അമർനാഥ് യാത്രയ്ക്ക് ശേഷം ജമ്മുകശ്മീർ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത്‌ഷായുടെ നേതൃത്വത്തിൽ ആദ്യ ഉന്നത തല യോഗം ഇന്ന്; ഡൽഹിയിൽ ചേരുന്ന അവലോകനയോഗത്തിൽ കാശ്മീർ സുരക്ഷാ വിശയങ്ങൾ ചർച്ചചെയ്യപ്പെടും

ശ്രീനഗർ : കശ്മീർ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ഇന്ന് ഡൽഹിയിൽ ചേരും. ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ , ആഭ്യന്തര സെക്രട്ടറി എകെ ഭല്ലയും , ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും കേന്ദ്ര ഭരണ പ്രദേശത്തെ ഉന്നത -സിവിൽ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളുടെ അവലോകനവും പുറത്തുനിന്നുള്ള വോട്ടർമാരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തർക്കങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ടു . അമർനാഥ് യാത്രയ്‌ക്ക് ശേഷം അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ജമ്മു കശ്മീർ സ്ഥിതിഗതികൾ വിലയിരുത്തുവാൻ നടക്കുന്ന ആദ്യ ഉന്നതതല യോഗമാണിത്.

യാത്ര ആരംഭിക്കുന്നതിന് മുമ്പ്, തീർത്ഥാടനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ, വികസന പ്രവർത്തനങ്ങൾ, തീവ്രവാദികൾ ലക്ഷ്യമിട്ട കൊലപാതകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അമിത്ഷായുടെ നേതൃത്വത്തിൽ നേരത്തേയും കൂടിക്കാഴ്ചകൾ നടന്നിരുന്നു. നിലവിൽ പ്രദേശത്തെ സുരക്ഷാ പ്രശ്‌നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles