Monday, June 3, 2024
spot_img

കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണു, രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. വീട്ടുടമ അടക്കം രണ്ടുപേരാണ് മരിച്ചത്. ചക്കരക്കൽ ആറ്റടപ്പയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, നിർമ്മാണ തൊഴിലാളിയായ പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്നുവീഴുകയായിരുന്നു.

നിലവിലുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബീം ദേഹത്ത് വീണതിനെ തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് ലാലുവിനെ പുറത്തെടുത്തത്. എന്നാല്‍ ലാലുവിന് മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻ മരിച്ചത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles