Thursday, January 8, 2026

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട;വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട.വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ.തിരുവനന്തപുരം മാരായമുട്ടം സാബു (46) ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിൽനിന്നും എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

പിടികൂടിയ പാൻമസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ക്ക് മാർക്കറ്റിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസിന്‍റെ നിഗമനം.ബിനു എന്ന വ്യക്തി ഹോൾസെയിൽ കച്ചവടത്തിനായി സാബുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles