Monday, December 22, 2025

കോഴിക്കോട് പേരാമ്പ്രയിൽ വൻ തീപിടിത്തം;ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു,തീ പടർന്നത് മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്ന്

കോഴിക്കോട്: പേരാമ്പ്രയിൽ വൻ തീപിടിത്തം.ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. പേരാമ്പ്ര മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം.ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിച്ചത്.

തുടർന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപ്പർ മാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്. വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി. മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീയണച്ചത്.

Related Articles

Latest Articles