Thursday, May 16, 2024
spot_img

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിക്ക് ജാപ്പനീസ് ചിത്രകാരി ബുദ്ധന്റെ എണ്ണഛായ ചിത്രം സമ്മാനിച്ചു; ഉച്ചകോടിക്ക് ശേഷം ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി പാപുവ ന്യൂഗിനിയയിൽ എത്തി

ജി 7 ഉച്ചകോടിയിൽ ജപ്പാന്റെ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹിരോഷിമയിൽ ജാപ്പനീസ് ചിത്രകാരി ബുദ്ധന്റെ എണ്ണഛായ ചിത്രം സമ്മാനിച്ചു

പ്രശസ്ത ജാപ്പനീസ് ചിത്രകാരിയായ ഹിരോക്കോ തകയാമയാണ് പ്രധാനമന്ത്രിക്ക് അവർ വരച്ച ബുദ്ധന്റെ എണ്ണച്ചായ ചിത്രം സമ്മാനിച്ചത്. “ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധം വർദ്ധിപ്പിക്കുന്നതിന് ഹിരോക്കോ തകയാമ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു. പെയിന്റിംഗ് വളരെ മനോഹരമാണെന്നും അത് സ്വീകരിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി മോദി തന്നോട് പറഞ്ഞതായി തകയാമ വെളിപ്പെടുത്തി.

അതേസമയം ജി 7 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി പാപുവ ന്യൂഗിനിയയിൽ എത്തി. ഇവിടെ വൻ വരവേൽപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. പാപുവ ന്യൂഗിനിയ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

പാപുവ ന്യൂഗിനിയയിലെ സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച ഓസ്ട്രേലിയയിൽ എത്തും. അവിടെ ഓസ്ട്രേലിയൻ സിഇഒമാരുമായും പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന സിഡ്നിയിലെ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം അമേരിക്കയും സന്ദർശിക്കാനിരിക്കുകയാണ്.

Related Articles

Latest Articles