Saturday, January 10, 2026

ഞാൻ രാജിവയ്ക്കില്ല; എല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്; നിലപാട് വ്യക്തമാക്കി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്​ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്‌. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജിവെക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല താന്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സഭാ സമ്മേളനത്തിന് മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് എകെ ശശീന്ദ്രന്‍. സിപിഎം ശക്തികേന്ദ്രമായ എലത്തൂരില്‍ നിന്നാണ് ഇത്തവണയും അദ്ദേഹം ജയിച്ചുവന്നത്. പക്ഷേ, മുന്നണിയേയും സര്‍ക്കാരിനേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ അരങ്ങേറുമ്ബോള്‍, ശശീന്ദ്രനെ ഇനിയും സിപിഎം സംരക്ഷിക്കുമോ എന്നാണ് അറിയേണ്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles