Sunday, January 4, 2026

ദാരുണാന്ത്യം;ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു

പാലക്കാട്: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. കെ എസ് ഇ ബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് ഷിബു രാജ്. പട്ടാമ്പിയിൽ നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക് വരുകയായിരുന്ന ഷിബു രാജിന്‍റെ ഇരുചക്ര വാഹനത്തിന് പിന്നിൽ അമിത വേഗത്തിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു.

ലോറിയുടെ ചക്രങ്ങൾ ഷിബു രാജിന്‍റെ ദേഹത്തിലൂടെ കയറിയിറങ്ങി. അപകട സ്ഥലത്ത് വച്ചുതന്നെ ഷിബു രാജ് മരിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോയി. അരമണിക്കൂറോളം മൃതദേഹം റോഡിൽ കിടന്ന ശേഷം തൃത്താല പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Latest Articles