Sunday, January 11, 2026

വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി: നിരീക്ഷണവുമായി വനംവകുപ്പ്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30ന് പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്താണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേയ്ക്ക് കയറിപോകുന്നതായി പൊലീസുകാർ കണ്ടു. ഉടൻ തന്നെ പൊലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു.

വനംവകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ക്രിസ്തുമസ് – പുതുവത്സര അവധി പ്രമാണിച്ച് പൊന്മുടിയിൽ വിനോദ സഞ്ചരികൾ കൂടുതലായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പുള്ളിപുലിയുടെ സാന്നിദ്ധ്യം കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.

Related Articles

Latest Articles