മലയാളി യുവതി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കു വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം.
നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയാണ് ഷാനിഫയുടെ ഭർത്താവ്. സംഭവവുമായി ബന്ധപ്പെട്ട് സനൂജ് ബഷീര്കോയയെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ ഷാനിഫയുടെ മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.