Sunday, January 4, 2026

കന്യാകുമാരി ജില്ലയിലെ പത്തുകാണി വനമേഖലയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു; ആനകൾ കൂട്ടംകൂടി നിൽക്കുന്നതിനാൽ മൃതദേഹം എടുക്കാനാവാതെ വനംവകുപ്പും പോലീസും കാത്തുനിന്നത് മണിക്കൂറുകൾ!

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ വിളവൻകോട് പത്തുകാണി വനമേഖലയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. വീടിന് സമീപം കുടിവെള്ള പൈപ്പ് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മധുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനകൾ കൂട്ടംകൂടി നിന്നതിനാൽ ഏറെ നേരം മൃതദേഹം മാറ്റാൻ കഴിയാതെ നംവകുപ്പും പോലീസും കാത്തുനിൽക്കേണ്ടി വന്നു.

അതേസമയം, കഴിഞ്ഞ ദിവസം തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ദേവർഷോലയിലെ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയിൽ കർഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്കാണ് മസനഗുഡിയിൽ കർഷകനായ നാഗരാജ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ 9.30 ഓടെ ദേവർശാലയിലും കാട്ടാനയുടെ ആക്രമണമുണ്ടായി. ദേവർശാല സർക്കാർ മൂലയിൽ വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

അഞ്ച് മണിക്കൂർ വ്യത്യാസത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാർ വനംവകുപ്പിനെതിരെ രംഗത്തിറങ്ങി. വന്യജീവി ആക്രമണത്തിൽ പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാദേവിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ചു. മോർച്ചറിക്ക് മുന്നിൽ സമരം നടത്തിയ പ്രതിഷേധക്കാരെ എംഎൽഎയും ആർഡിഒയും ചേർന്ന് അനുനയപ്പിച്ചാണ് മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങാൻ തയ്യാറായത്.

Related Articles

Latest Articles