Friday, September 25, 2026

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട! വീട്ടില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. വെഞ്ഞാറമൂട്ടില്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായാണ് യുവാവ് പോലീസിന്റെ പിടിയിലായത്. വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ്പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്‌ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു. പിടികൂടിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടക്കുന്നതായി നാട്ടുകാര്‍ പോലീസിൽ പരാതി നൽകിയിരുന്നു. രാത്രി കാലങ്ങളില്‍ ആഡംബര കാറുകളിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവിടെനിന്നും സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച്‌ ചില്ലറവില്‍പ്പന നടത്തുന്നവര്‍ക്ക് എത്തിച്ചു നല്‍കും.ആറുമാസം മുന്നേ വെഞ്ഞാറമൂട് കിഴക്കേ റോഡില്‍ മാണിക്കല്‍ പള്ളിക്ക് സമീപം നാല് ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.ടി രാസിത് അന്വേഷണം നടത്തിയ ശേഷം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബു,വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജു നാഥ് എന്നിവരടങ്ങിയ പോലസ് സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles