arrested
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. വെഞ്ഞാറമൂട്ടില്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായാണ് യുവാവ് പോലീസിന്റെ പിടിയിലായത്. വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ്പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്‌ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു. പിടികൂടിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടക്കുന്നതായി നാട്ടുകാര്‍ പോലീസിൽ പരാതി നൽകിയിരുന്നു. രാത്രി കാലങ്ങളില്‍ ആഡംബര കാറുകളിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവിടെനിന്നും സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ചില്ലറവില്‍പ്പന നടത്തുന്നവര്‍ക്ക് എത്തിച്ചു നല്‍കും.ആറുമാസം മുന്നേ വെഞ്ഞാറമൂട് കിഴക്കേ റോഡില്‍ മാണിക്കല്‍ പള്ളിക്ക് സമീപം നാല് ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.ടി രാസിത് അന്വേഷണം നടത്തിയ ശേഷം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബു,വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജു നാഥ് എന്നിവരടങ്ങിയ പോലസ് സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…