Saturday, May 18, 2024
spot_img

പുലിവാല് പിടിച്ച് ക്ഷീരവികസന വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും; ആര്യങ്കാവിൽ പിടിച്ച പാൽ ടാങ്കർ പൊട്ടിത്തെറിച്ചു; വെട്ടിലായി പോലീസും !

കൊല്ലം : ആര്യങ്കാവിൽ മായം കലർന്നെന്ന സംശയത്തോടെ പാൽ പിടികൂടിയ സംഭവത്തിൽ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി തെന്മല സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്‌മെന്റാണ് പൊട്ടിത്തെറിച്ചത്.കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് പരിശോധനയിൽ കണ്ടെത്തിയത്.

ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles