കൊല്ലം : മറ്റൊരു ബന്ധം ചോദ്യംചെയ്തതിനെത്തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂര മർദനത്തിനിരയാക്കിയ യുവതിയും കാമുകനും പിടിയിലായി. ജോനകപ്പുറം സ്വദേശി നിഷിത (35), ഇവരുടെ കാമുകനായ ജോനകപ്പുറം, തോണ്ടലില്‍ പുരയിടംവീട്ടില്‍ റസൂല്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു കുട്ടികളുടെ മാതാവായ നിഷിത ദിവസങ്ങള്‍ക്കുമുമ്പ് മക്കളെ ഉപേക്ഷിച്ച് റസൂലിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നാലെ ഇവരുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിടിയിലായതോടെ യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നു ചൂണ്ടിക്കാട്ടി നിഷിത കോടതിയില്‍നിന്ന് ജാമ്യം നേടി. ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം ഇവർ റസൂലുമായി ബന്ധം തുടരുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ചത്.

