Monday, June 17, 2024
spot_img

ബാറുകൾക്ക് വിലക്ക് ; രാത്രി 11നുശേഷവും തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും , പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി ഡി ജി പി

തിരുവനന്തപുരം : ബാറുകൾക്ക് ഇനിമുതൽ പുതിയ നിയന്ത്രമൊരുങ്ങുകയാണ്. രാത്രി 11നുശേഷവും ബാർ പ്രവർത്തിച്ചാൽ ലൈസന്‍സ് റദ്ദാക്കും.അതിനായി പോലീസ് മേധാവികൾക്ക് ഡി ജി പി നിർദ്ദേശം നൽകി. രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാനാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകള്‍ക്കു കര്‍ശന നിയന്ത്രണം വരുന്നത്.

അനുമതിയില്ലാത്ത ഡിജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, പൊതുകെട്ടിടങ്ങളിലെ സംഘം ചേര്‍ന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കും. കെട്ടിടങ്ങള്‍ക്കുള്ളില്‍ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്ത് പത്തിനു ശേഷവും മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും നടപടി ഉണ്ടാവും.

Related Articles

Latest Articles