Friday, May 24, 2024
spot_img

അസം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഷാരൂഖ് ഖാൻ ; പത്താൻ സിനിമയുടെ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റ്

ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ സിനിമയാണ് ഷാരൂഖ് ഖാന്റെ പത്താൻ.
അസമിലെ നരേംഗിയില്‍ പത്താനെതിരെ വ്യാപക പ്രതിഷേധം നടക്കുകയും ഒരു സംഘമാളുകള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയെ ഫോണിൽ ബന്ധപ്പെട്ടിരിക്കുകയാണ് ബോളിവുഡ് സൂപ്പർ തരാം ഷാരൂഖ് ഖാന്‍.

രാത്രി വൈകി 2 മണിയോടെ ഷാരൂഖ് ഖാന്‍ തന്നെ ഫോണില്‍ വിളിച്ചെന്നും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍ സിനിമയുടെ പ്രദര്‍ശന സമയത്ത് സംസ്ഥാനത്ത് ഒരനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാരൂഖിന് ഉറപ്പുനല്‍കിയതായി അസം മുഖ്യമന്ത്രി വ്യക്തമാക്കി. പത്താന്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചെന്നും ’ ഹിമന്ത ബിശ്വശര്‍മ ട്വീറ്റ് ചെയ്തു.

Related Articles

Latest Articles