ദില്ലി :സുപ്രീം കോടതി നിർദ്ദേശ പ്രകാരം കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നതിന് പുതിയ പദ്ധതി സമർപ്പിച്ചു.. സമർപ്പിച്ച പുതിയ സ്കീം അനുസരിച്ച് ബസിൻ്റെ ഇരുവശത്തും പിന്നിലും മാത്രമേ പരസ്യം നൽകു. മുൻവശത്ത് പരസ്യം നൽകില്ല. ലോ ഫ്ലോർ ബസുകളിൽ അടക്കം ഗ്ലാസുകൾ മുഴുവനായി മറച്ച് പരസ്യം പതിക്കില്ല. കൂടാതെ മുന്നറിയിപ്പുകൾ മറയ്ക്കുന്ന രീതിയിലും പരസ്യങ്ങൾ പതിപ്പിക്കില്ല.
പരസ്യം പതിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ രണ്ട് കമ്മറ്റികൾ രൂപീകരിക്കും. ഒരു കമ്മറ്റി പരസ്യത്തിൻ്റെ അനുമതിയിൽ തീരുമാനം എടുക്കാനും രണ്ടാമത്തെ കമ്മറ്റി പരസ്യങ്ങൾ സംബന്ധിച്ചുള്ള പരാതികൾ പരിശോധിക്കാനുമായിരിക്കും. പുതിയ സ്കീം സുപ്രീം കോടതിയിൽ സമർപ്പിച്ചത് കെ എസ് ആർ ടി സി സ്റ്റാൻഡിംഗ് കൗൺസൽ ദീപക് പ്രകാശ് ആണ്.

