Thursday, December 18, 2025

കൊല്ലം കടയ്ക്കലിൽ പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു !അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ. കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി കുട്ടിയുടെ അമ്മയോടൊപ്പമായിരുന്നു ഹോട്ടൽ ജീവനക്കാരനായ പ്രതിയുടെ താമസം. ഈ കാലയളവിലത്രയും പെൺകുട്ടി പീഡനത്തിനിരയായി. അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

ഹോം നഴ്‌സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. ഇത് മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെൺകുഞ്ഞിനാണ് ഒമ്പതാം ക്ലാസുകാരി ജന്മം നൽകിയത്. കുട്ടിയെ ബന്ധുകൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

Related Articles

Latest Articles