Saturday, December 20, 2025

പുതുവർഷത്തിൽ ശനി ദശ മാറാതെ ജപ്പാൻ !ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ യാത്രാവിമാനത്തിന് തീപിടിച്ചു ! രക്ഷാപ്രവർത്തനം തുടരുന്നു

ടോക്കിയോ : ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ യാത്രാവിമാനത്തിന് തീപിടിച്ചു. തീ പിടിച്ച വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റൺവേയിൽ ഉണ്ടായിരുന്ന മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഷിന്‍ ചിറ്റോസെ വിമാനത്താവളത്തിൽ നിന്ന് ഹാനഡയിലേക്ക് വന്നിറങ്ങിയ ജെ.എ.എല്‍. 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട ഈ വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമായി 400-ഓളം പേരുണ്ടായിരുന്നെന്നാണ് വിവരം.

ആളപായമുണ്ടോയെന്ന കാര്യത്തില്‍ നിലവിൽ വ്യക്തതയില്ല. വിമാനത്തെ തീ വിഴുങ്ങുന്നതിന് മുന്നേ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കാൻ സാധിച്ചുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles