Saturday, May 18, 2024
spot_img

2 വർഷത്തിനുള്ളിൽ തിരുവനന്തപുരം നഗരസഭയിൽ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ; കത്ത് വിവാദത്തിൽ മേയർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദ കേസിലെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കത്തുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന ആവശ്യമാണ് ഉയർന്ന് വന്നിരിക്കുന്നത്. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്.

ജോലി മറിച്ചുനൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്. മേയറുടെ കത്തിനൊപ്പം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ അദ്ദേഹം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിന്നു.കഴിഞ്ഞ 2 വർഷത്തിനുള്ളിൽ തിരുവനന്തപുരം നഗരസഭയിൽ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ നടന്നു ഇത് മുഴുവനും അന്വേഷിക്കണമെന്നാണ് ആവശ്യം. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.

Related Articles

Latest Articles