Wednesday, May 22, 2024
spot_img

മ്യാന്‍മറില്‍ തടവിലായ മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ തിരിച്ചെത്തി: ഇന്ത്യക്കാരെ വിട്ടയക്കുവാന്‍ സംഘം തയ്യാറായത് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെ

തിരുവനന്തപുരം: മ്യാന്‍മറില്‍ സായുധസംഘം തടവിലാക്കിയ ഐ.ടി. പ്രഫഷണലുകളിലെ മലയാളി ഉൾപ്പെടെ എട്ടുപേർ തിരിച്ചെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രൻ ആണ് പുലർച്ചെ ചെന്നൈയിൽ വിമാനം ഇറങ്ങിയത്. വൈശാഖിനൊപ്പം എട്ട് തമിഴരും തിരിച്ചെത്തി. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ് എട്ട് ഇന്ത്യക്കാരെ വിട്ടയക്കുവാന്‍ സംഘം തയ്യാറായത്. ഇവരെ മ്യാന്‍മര്‍ തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ ഇറക്കിവിടുകയായിരുന്നു. പിന്നീട് ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി.

സായുധസംഘം മ്യാന്‍മർ അതിർത്തി ഉപേക്ഷിച്ച ഇവരെ തായ്‌ലന്‍ഡ് പൊലീസും എമിഗ്രേഷൻ വിഭാഗവും പിടികൂടിയിരുന്നു. യാത്രാരേഖകൾ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് 26 ദിവസത്തെ തടവുശിക്ഷ കഴിഞ്ഞാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്.

സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ആദ്യമലയാളിയാണ് വൈശാഖ്. കാട്ടിലൂടെ നടത്തിച്ചും ബോട്ടില്‍ കയറ്റിയുമാണ് ഇവരെ അതിര്‍ത്തിയില്‍ എത്തിച്ചത്. ഇവിടെ നിന്നും സ്വന്തം കയ്യില്‍ ഉണ്ടായിരുന്ന പണം മുടക്കിയാണ് ഇവര്‍ എംബസിയില്‍ എത്തിയത്. തായ്‌ലാഡിലേക്ക് ഡേറ്റ എന്‍ട്രി ജോലിക്കായി പോയ 300 ല്‍ അധികം ഇന്ത്യക്കാര്‍ സായുധ സംഘം മ്യാന്‍മറിലേക്ക് തട്ടിക്കൊണ്ട് പോയതായിട്ടാണ് വിവരം. വിദേശ കാര്യമന്ത്രി എംബസിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

Related Articles

Latest Articles