Friday, January 9, 2026

പോപ്പുലർ ഫ്രണ്ടിന്റേത് ആസൂത്രിത നീക്കം;കൊല്ലേണ്ട ആർഎസ്എസുകാരുടെ പട്ടിക തയ്യാറാക്കി,സി.എ റൗഫുമായി എൻഐഎയുടെ നിർണായക തെളിവെടുപ്പ്





പാലക്കാട്:പോപ്പുലർ ഫ്രണ്ടിന്റേത് ആസൂത്രിത നീക്കമാണെന്നും കൊല്ലേണ്ട ആർ എസ് എസുകാരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് നേരത്തെ തയ്യാറക്കീട്ടുണ്ടെന്നും എൻ ഐ എ വ്യക്തമാക്കി.നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻഐഎ തെളിവെടുപ്പ് നടത്തുകയാണ്. ഇതിനായി റൗഫിനെ പാലക്കാട് എസ്പി ഓഫീസിൽ എത്തിച്ചു. കൊലപ്പെടുത്തേണ്ട ആർഎസ്എസ് പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയെന്ന കേസിലാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സമയത്ത് അറസ്റ്റ് ഭയന്ന് ഒളിച്ചവർക്ക് ഒളിത്തത്താവളം ഒരുക്കിയത് റൗഫ് ആയിരുന്നു.

പിഎഫ്‌ഐ നിരോധത്തിന് ശേഷം വിദേശത്ത് നിന്നും ഫണ്ട് സ്വരൂപിക്കാനും റൗഫ് നേതൃത്വം നൽകി. നിരോധനത്തിന് മുമ്പും ശേഷവും പിഎഫ്‌ഐയുടെ കേരളത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ ആർഎസ്എസ് പ്രവർത്തകരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ റൗഫിനെതിരെ അന്വേഷണം നടത്തുന്നത്.അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിലെത്തിച്ച് റൗഫുമായി തെളിവെടുപ്പ് തുടരുകയാണ്. പാലക്കാട് വിവിധയിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടന്നേക്കും. ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ട് ആസൂത്രണം നടന്ന ഇടങ്ങളിലും റൗഫിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.

Related Articles

Latest Articles