Friday, May 3, 2024
spot_img

കെഎസ്ആർടിസി ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; തലയിൽ തുപ്പി, ഓടിരക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ ഉപദ്രവിച്ച അനന്തു പെൺകുട്ടിയുടെ തലയിൽ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെൺകുട്ടി ബഹളം വച്ചു. ഇതോടെ അനന്തു ബസിൽ നിന്നു ഇറങ്ങിയോടി.

പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇയാൾ പതിവായി ബസിൽ പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം പൊലീസ് പറഞ്ഞു. ഇന്ദ്രജിത്തിനെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Latest Articles