Tuesday, May 21, 2024
spot_img

20 രൂപയ്ക്ക് പൂരി, 3 രൂപയ്ക്ക് വെള്ളം; ജനറൽ കംപാർട്മെന്റിൽ യാത്രചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ഒരുക്കാൻ റെയിൽവേ, ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും

തിരുവനന്തപുരം: ജനറൽ കംപാർട്മെന്റിൽ യാത്രചെയ്യുന്നവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ഒരുക്കാൻ റെയിൽവേയുടെ തീരുമാനം. പ്ലാറ്റ്‌ഫോമുകളിൽ ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കുമെന്നാണ് വിവരം.

20 രൂപയ്ക്ക് പൂരി–ബജി–അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്നാക് മീലും കിട്ടും. സ്നാക് മീലിൽ ഊണ്, ചോലെ–ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും.

Related Articles

Latest Articles