Friday, May 10, 2024
spot_img

പഴക്കടയിൽ നിന്നും ആറായിരം രൂപയുടെ 10 കിലോ മാമ്പഴങ്ങൾ മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥൻ;
പോലീസ് ഷിഹാബിനെതിരെ കേസ്

കോട്ടയം:കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും ആറായിരം രൂപയുടെ 10 കിലോ മാമ്പഴങ്ങൾ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ.മുണ്ടക്കയം വണ്ടംപതാൽ സ്വദേശി ഷിഹാബ് ആണ് മാമ്പഴം മോഷ്ടിച്ചത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസ് എടുത്തു.

കഴിഞ്ഞ മാസം 30 നായിരുന്നു മോഷണം നടന്നത് എന്നാണ് സിസിടിവിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അന്നേ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഷിഹാബിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഇതു കഴിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മടങ്ങവേ പുലർച്ചെ നാല് മണിയോടെയായിരുന്നു മോഷണം നടത്തിയത്.പുറത്ത് തുറന്നുവെച്ച നിലയിൽ ആയിരുന്നു മാമ്പഴങ്ങൾ കാണപ്പെട്ടത്. സംഭവ സമയം അടുത്ത് കടക്കാരൻ ഉണ്ടായിരുന്നില്ല.തുടർന്ന് ഷിഹാബ് വണ്ടി നിർത്തി മാങ്ങകൾ ഇരുചക്ര വാഹനത്തിന്റെ പുറകിലേക്ക് ഇടുകയായിരുന്നു.

കിലോയ്‌ക്ക് 600 രൂപ വിലവരുന്ന മാമ്പഴങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. ഇത്തരത്തിൽ ആറായിരം രൂപയുടെ 10 കിലോ മാമ്പഴങ്ങൾ ഷിഹാബ് മോഷ്ടിച്ചു. ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.

Related Articles

Latest Articles