Sunday, December 21, 2025

അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗവേഷക വിദ്യാർത്ഥി മരിച്ചു;വഴിയിൽ ഉപേക്ഷിച്ച നിലയിൽ വാഹനം കണ്ടെത്തി;രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി:റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.30-കാരനായ അഷ്‌റഫ് നവാസ് ഖാനാണ് മരണപ്പെട്ടത്.ദില്ലി ഐഐടി ഗേറ്റിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്.

സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടയിലായിരുന്നു അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.ഉടൻ തന്നെ ഇരുവരെയും സഫ്ദാർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അഷ്‌റഫിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് അങ്കുർ ശുക്ല സാരമായ പരിക്കുകളെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്.

വഴിയിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ഫുട്ടേജുകൾ പരിശോധിച്ച് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles