Tuesday, April 30, 2024
spot_img

സിനിമാസ്റ്റൈലിൽ മുഖാമുഖമിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്കൂട്ടറിൽ പ്രണയ യാത്ര; യുവാവ് അറസ്റ്റിൽ

ലക്നൗ : സ്കൂട്ടറിൽ മുഖാമുഖം കെട്ടിപ്പിടിച്ചിരുന്ന് പെൺകുട്ടിയെ ഉമ്മവച്ച് പ്രണയ യാത്ര ചെയ്ത യുവാവ് പോലീസ് പിടിയിൽ . ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. സ്കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് കൂടെ യാത്ര ചെയ്ത പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വിഡിയോദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടർ ഓടിക്കുന്ന യുവാവിനെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയിൽ. യുവാവിന്റെ സ്കൂട്ടർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles