Sunday, December 21, 2025

ഇടുക്കി തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു;ആളപായമില്ല

ഇടുക്കി : തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.തിങ്കളാഴ്ച ഉച്ചയോടെയാണ് സ്കൂൾ ബസിന് തീപിടിച്ചത്.

ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീ പിടിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അടുത്തെത്താറായപ്പോൾ ആണ് ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ബസിൽ നിന്ന് 40 കുട്ടികളേയും പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന് പൂർണമായും തീ പിടിക്കുകയായിരുന്നു.ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.

Related Articles

Latest Articles