Wednesday, November 4, 2026

ഇത് എന്റെ സ്നേഹ സമ്മാനം ; ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജേഴ്‌സി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസ്

ബംഗളൂരു: ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജേഴ്‌സി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് അര്‍ജന്റൈന്‍ ഓയില്‍ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസ്. ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്ക് 2023ല്‍ വച്ചാണ് ജഴ്‌സി കൈമാറിയത്.

അര്‍ജന്റീനയുടെ കിറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് വൈപിഎഫ്. മോദിയാണ് എനര്‍ജി വീക്ക് ഉദ്ഘാടനം ചെയ്തത്. അടുത്ത ദശാബ്ദത്തില്‍ എനര്‍ജി ഡിമന്‍ഡില്‍ രാജ്യം വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Related Articles

Latest Articles