പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിര്‍ത്താനും തന്ത്രങ്ങള്‍ മെനയുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്പനിയായായ മെറ്റാ. ഒരൊറ്റ അക്കൗണ്ടില്‍ 5 പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഈ പുതിയ സംവിധാനം. ഇത് പോസ്റ്റുചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമമാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്.
ഇപ്പോള്‍ ചില ഫെയ്സ്ബുക് ഉപയോക്താക്കള്‍ക്ക് നാല് അധിക പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. ഓരോരുത്തര്‍ക്കും അധിക പ്രൊഫൈലില്‍ ഒരു വ്യക്തിയുടെ യഥാര്‍ഥ പേരോ ഐഡന്റിറ്റിയോ ഉള്‍പ്പെടുത്തേണ്ടതില്ല എന്നും പറയുന്നുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് അധിക പ്രൊഫൈലുകള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സൃഷ്ടിക്കാനും സഹായിക്കാം.
ഓരോ പ്രൊഫൈലിനും അതിന്റേതായ ഫീഡ് ഉണ്ടായിരിക്കാം. എന്നാല്‍ ഒരേ അക്കൗണ്ടിലെ വിവിധ പ്രൊഫൈലുകള്‍ക്ക് പോസ്റ്റിന് കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ മാത്രമാണ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുക.
സമൂഹ മാധ്യത്തില്‍ ഉപയോക്താക്കളെ കൂടുതല്‍ ഇടപഴകാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. നിലവില്‍ ഫെയ്സ്ബുക്കിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. പ്രത്യേകിച്ച് യുവാക്കൾ ഫെയ്‌സ്ബുക്ക് ഉപയോഗത്തിൽ വളരെ പിന്നിലാണ്. ഫെയ്സ്ബുക് നേരത്തേയും ഒന്നിലധികം പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…