Tuesday, April 16, 2024
spot_img

ഒരൊറ്റ അക്കൗണ്ടില്‍ 5 പ്രൊഫൈലുകള്‍ ഉപയോഗിക്കാം; ഉപയോക്താക്കളെ കണ്ടെത്താൻ പുതിയ തന്ത്രവുമായി ഫെയ്സ്ബുക്

പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിര്‍ത്താനും തന്ത്രങ്ങള്‍ മെനയുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്പനിയായായ മെറ്റാ. ഒരൊറ്റ അക്കൗണ്ടില്‍ 5 പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഈ പുതിയ സംവിധാനം. ഇത് പോസ്റ്റുചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമമാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്.

ഇപ്പോള്‍ ചില ഫെയ്സ്ബുക് ഉപയോക്താക്കള്‍ക്ക് നാല് അധിക പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. ഓരോരുത്തര്‍ക്കും അധിക പ്രൊഫൈലില്‍ ഒരു വ്യക്തിയുടെ യഥാര്‍ഥ പേരോ ഐഡന്റിറ്റിയോ ഉള്‍പ്പെടുത്തേണ്ടതില്ല എന്നും പറയുന്നുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് അധിക പ്രൊഫൈലുകള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സൃഷ്ടിക്കാനും സഹായിക്കാം.

ഓരോ പ്രൊഫൈലിനും അതിന്റേതായ ഫീഡ് ഉണ്ടായിരിക്കാം. എന്നാല്‍ ഒരേ അക്കൗണ്ടിലെ വിവിധ പ്രൊഫൈലുകള്‍ക്ക് പോസ്റ്റിന് കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ മാത്രമാണ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുക.

സമൂഹ മാധ്യത്തില്‍ ഉപയോക്താക്കളെ കൂടുതല്‍ ഇടപഴകാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. നിലവില്‍ ഫെയ്സ്ബുക്കിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. പ്രത്യേകിച്ച്‌ യുവാക്കൾ ഫെയ്‌സ്ബുക്ക് ഉപയോഗത്തിൽ വളരെ പിന്നിലാണ്. ഫെയ്സ്ബുക് നേരത്തേയും ഒന്നിലധികം പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles