Sunday, December 21, 2025

പ്രദർശന പറക്കലിനിടെ സ്പാനിഷ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മാഡ്രിഡ് : പ്രദർശന പറക്കലിനിടെ സ്പാനിഷ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകര്‍ന്നുവീണു. സരഗോസ വ്യോമതാവളത്തില്‍ തകര്‍ന്നു വീണ് അഗ്നിഗോളമായ വിമാനത്തില്‍ നിന്ന് അത്ഭുതകരമായി പൈലറ്റ് രക്ഷപ്പെട്ടു. ഹൈവേക്ക് സമീപം നടന്ന അപകട ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

അഗ്നിക്കിരയാകും മുമ്പ് വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷാസംവിധാനം ഉപയോഗിച്ച് പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടുവെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈലറ്റ് സുരക്ഷിതനാണെന്നാണും കാലിന് ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂവെന്നുമാണ് റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. സൈനിക കുടുംബങ്ങള്‍ക്കായി നടത്തിയ പ്രദര്‍ശന പറക്കലിനിടെയാണ് വിമാനം തകർന്ന് വീണത്.

Related Articles

Latest Articles