Sunday, May 12, 2024
spot_img

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്‌ഠ നടക്കുക എട്ടടി ഉയരമുള്ള സ്വർണ്ണം പൂശിയ മാർബിൾ സിംഹാസനത്തിൽ; വിഗ്രഹത്തിൽ പൂജിച്ച അക്ഷതം അഞ്ചു ലക്ഷം ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ വിശ്വഹിന്ദു പരിഷത്ത്; വിഗ്രഹ പ്രതിഷ്‌ഠയ്‌ക്ക് വിപുലമായ ഒരുക്കങ്ങൾ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ രാംലല്ലയെ സ്ഥാപിക്കുന്നത് എട്ടടി ഉയരമുള്ള സ്വർണം പൂശിയ മാർബിൾ സിംഹാസനത്തിലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു . രാജസ്ഥാനിലെ കരകൗശല വിദഗ്ധരാണ് സിംഹാസന നിർമ്മാണത്തിന് പിന്നിലെന്നും ഡിസംബർ 15-ന് ഇത് അയോദ്ധ്യയിലെത്തുമെന്നും ട്രസ്റ്റ് വിവരം നൽകിയിട്ടുണ്ട്. എട്ടടി ഉയരവും മൂന്നടി നീളവും നാലടി വീതിയുള്ളതായിരിക്കും സിംഹാസനം നിർമിക്കുക .

രാംലല്ലയ്‌ക്ക് പൂജ ചെയ്ത അക്ഷതം രാജ്യമൊട്ടാകെയുള്ള രാമഭക്തർക്ക് വിതരണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. അക്ഷതമൊരുക്കുന്നതിനായി 100 ക്വിന്റൽ അരിയാണ് അയോദ്ധ്യയിലെത്തുക. ഓരോ ക്വിന്റൽ മഞ്ഞൾപ്പൊടിയും നെയ്യും ഇതോടൊപ്പം എത്തിക്കും. അക്ഷതമൊരുക്കി നവംബർ അഞ്ചിന് ദേവസന്നിധിയിൽ കലശത്തിൽ സ്ഥാപിക്കും. വിശ്വഹിന്ദു പരിഷത്ത് സംഘടനാ സംവിധാനത്തിലൂടെയാണ് അക്ഷതം കോടാനുകോടി വീടുകളിലെത്തിക്കുക. എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള വിഎച്ച്പി പ്രതിനിധികൾ അഞ്ചിന് അയോധ്യയിലെത്തുമെന്ന് ചമ്പത്ത് റായ് പറഞ്ഞു.

പ്രാദേശികഭാഷകളിലടക്കം തയാറാക്കിയ ലഘുലേഖകളും അക്ഷതത്തിനൊപ്പം വീടുകളിലെത്തിക്കും. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലായി രാജ്യകത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലേക്ക് അക്ഷതം എത്തും. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വീടുകളിലുമടക്കും അയോധ്യയിലെന്നതുപോലെ ഭജനയും നാമജപവും നടത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകായും ചെയ്യും.

ഡിസംബർ 15-നകം രാമക്ഷേത്രത്തിന്റെ താഴെത്തെ നിലയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും നിലവിൽ 80 ശതമാനത്തോളം പണി പൂർത്തിയായതായും ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. പരിക്രമ പാതയുടെ തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഗൃഹമണ്ഡപത്തിന്റെ തറയിൽ മാർബിൾ പാകുന്ന ജോലികൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം എന്ന സ്വപ്നം പരിപൂര്ണത്തിയിൽ എത്താൻ ഇൻ മാസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാകും.

Related Articles

Latest Articles