Sunday, June 16, 2024
spot_img

ആന്റി ഓക്സിഡന്റുകളുടെ കലവറ; മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ; ഇനി അറിയാതെ പോകരുത്

മിക്ക ആളുകളുടെയും ഇഷ്ട പഴങ്ങളിൽ ഒന്നാണ് മുന്തിരി. രുചിക്ക് പുറമേ, നിരവധി ആരോഗ്യ ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുന്തിരി. മിതമായ അളവിൽ മുന്തിരി കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും മികച്ചതാണ് മുന്തിരി. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയതിനാൽ തലച്ചോറിലെ ഓക്സിഡറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ഏറെ സഹായകമാണ്. കൂടാതെ, മുന്തിരിയുടെ തൊലി കഴിക്കുന്നത് അൽസ്ഹൈമേഴ്സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കും.

മുന്തിരിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴൽ വികസിപ്പിക്കാൻ സഹായിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും. രക്തസമ്മർദ്ദം കൂടുതലുള്ളവർ മുന്തിരി കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന് പുറമേ, നേരിയ അളവിൽ സോഡിയവും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles