Monday, December 15, 2025

മൂന്നാറിലെ ഹോസ്റ്റലിലെത്തിയ വിദ്യാർത്ഥിനിയെ അയൽവാസി
പാലക്കാട്ടുനിന്നെത്തി വെട്ടി പരിക്കേൽപ്പിച്ചു

മൂന്നാർ : മൂന്നാറിൽ ടിടിസി വിദ്യാർത്ഥിക്ക് വെട്ടേറ്റു. മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർഥിനിയായ പ്രിൻസിക്കാണ് (19) വെട്ടേറ്റത്. പാലക്കാട് സ്വദേശിയായ പെൺകുട്ടി മൂന്നാറിൽ ഹോസ്റ്റലിൽ നിന്നാണ് കോഴ്സ് പഠിക്കുന്നത്.പാലക്കാട്ട് പെൺകുട്ടിയുടെ അയൽവാസിയായ യുവാവ് വാക്കത്തികൊണ്ട് വിദ്യാർഥിനിയുടെ മുഖത്തു വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.

അക്രമശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Related Articles

Latest Articles