Sunday, May 5, 2024
spot_img

കാക്കിക്കുള്ളിലെ ‘കൊലാ’കാരന്മാർ ഇനി വിയർക്കും;
ഗുണ്ടാ – മാഫിയ ബന്ധമുള്ള സംസ്ഥാനത്ത് 23 പൊലീസുകാർക്കെതിരെ
വിജിലൻസ് അന്വേഷണം!!

തിരുവനന്തപുരം : ഗുണ്ട, മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ പോലീസുകാർ കുരുക്കിലാകും ഇതിന്റെ ആദ്യഘട്ടമായി 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും . ഇതിന്റെ ഭാഗമായി 10 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരുടെ അനധികൃത പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

ഡിവൈഎസ്പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഗുണ്ടാ ബന്ധത്തിലൂടെ സ്വത്ത് സമ്പാദനം, മണൽ–മണ്ണ് മാഫിയ ബന്ധം, പലിശക്കാരുമായുള്ള കൂട്ടുകെട്ട്, പരാതികൾ ഒത്തുതീർക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച് ധനസമ്പാദനം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പട്ടികയിലുള്ള പൊലീസുകാർക്കെതിരെ ഉള്ളത്. പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ സിംഹ ഭാഗവും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്.

Related Articles

Latest Articles