Tuesday, December 16, 2025

വിഗ്രഹമില്ലാത്ത ക്ഷേത്രം; കിരാത രൂപത്തിലുള്ള ആദിപരാശക്തി, മനസ്സുരുകി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്

ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും പൂജകൾ കൊണ്ടും വിശ്വാസികൾ ഹൃദയത്തിലേറ്റിയ ക്ഷേത്രമാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം. ഇവിടെയെത്തി കാടാമ്പുഴയമ്മയെ മനസ്സിരുത്തി പ്രാർഥിച്ചാൽ എന്തിനും പരിഹാരമുണ്ടന്നാണ് വിശ്വാസം.മലപ്പുറം ജില്ലയിലെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്ത്മായ ദേവീ ക്ഷേത്രങ്ങളിലൊന്നാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം. കാടാമ്പുഴയമ്മ എന്ന പേരിൽ കിരാത രൂപത്തിലുള്ള ആദിപരാശക്തിയെയാണ് ഇവിടെ ആരാധിക്കുന്നത്. നൂറ്റിയെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് കാടാമ്പുള ക്ഷേത്രം.ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. മുട്ടറുക്കൽ എന്ന പേരിൽ പ്രശസ്തമായ ഒരാചാരം ഇവിടെയുണ്ട്. അതിനാൽ ഇത് ഒരു ജൈന-ബുദ്ധ ക്ഷേത്രമായിരുന്നു എന്നും പിന്നീട് ശങ്കരാചാര്യരുടെ കാലത്ത് ഹിന്ദു ക്ഷേത്രമായി മാറി എന്നും കരുതപ്പെടുന്നു.

ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത് ശങ്കരാചാര്യരാണെന്നാണ് വിശ്വസം. അർജുനന്റെ ബാണങ്ങൾ പൂക്കളായി ശിവന്റെ മേൽ പതിച്ചതിന്റെ ഓർമ്മയ്ക്കായി പ്രതിഷ്ഠ നടത്തിയതിനു ശേഷം ശങ്കരാചാര്യർ പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവിടെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടില്ല. ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ശ്രീകോവിൽ എന്ന പ്രത്യേകതയും ഉണ്ട്. ദേവിയ്ക്ക് വനദുർഗ്ഗാ ഭാവം കൂടിയുള്ളതിനാലാണ് മേൽക്കൂരയില്ലാത്തത്.

Related Articles

Latest Articles