Wednesday, December 24, 2025

തിരുവനന്തപുരത്ത് ഓടയിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം: സംഭവം വീടിന് മുന്നിൽ

തിരുവനന്തപുരം: വീടിന് മുന്നിലുള്ള ഓടയിൽ വീണ് പത്തു വയസുകാരൻ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നാണ് സംഭവം. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാൽ, ദിവ്യ ദമ്പതികളുടെ മകൻ പത്ത് വയസുള്ള ദേവ് ആണ് മരിച്ചത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു.

വൈകീട്ട് വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ശ്രീദേവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ഓടയിൽ ശ്രീദേവിനെ കണ്ടെത്തിയത്. ഉടനടി നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

കുട്ടിയെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles