Wednesday, September 23, 2026

ജമ്മുകശ്മീരിൽ പോലീസുകാരന് നേരെ ഭീകരാക്രമണം: വീട്ടിൽ കയറിയുള്ള വെടിവെപ്പിൽ പോലീസുകാരന് ഗുരുതരമായ പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ പോലീസുകാരന് നേരെ ഭീകരാക്രമണം. വെടിവെയ്പ്പിൽ പോലീസ് കോൺസ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. അനന്ത്‌നാഗിലെ ബിജ്‌ഭേറ മേഖലയിലുള്ള സ്രിഗുഫ്‌വാരയിലാണ് ആക്രമണം സംഭവിച്ചത്.

ദക്ഷിണ കശ്മീരിൽ ഞായറാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. പരിക്കേറ്റ ഫിർദോസ് അഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രിഗുഫ്‌വാരയിലെ ഹൂഗാമിലുള്ള ഫിർദോസിന്റെ വീട്ടിൽ വെച്ചായിരുന്നു ഭീകരർ വെടിയുതിർത്തത്. ആദ്യം സ്രിഗുഫ്‌വാരയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിർദോസിനെ ഇപ്പോൾ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആക്രമണം നടന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കശ്മീർ പോലീസ് അറിയിച്ചു.

Related Articles

Latest Articles