ഹിന്ദുത്വയേ പിഴുതെറിയണം എന്ന് മലപ്പുറത്ത് പ്രസംഗിച്ച ഹമാസ് നേതാവിനും ഹമാസിനും ചുട്ട മറുപടി നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹമാസ് താലിബാനിസം ആണെന്നും അതിനെ ഹനുമാൻ ഗദ കൊണ്ട് അടിച്ച് തകർക്കണം എന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നടിച്ചു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പ്രശംസിച്ച യോഗി ആദിത്യനാഥ്, ഹമാസിനെ താലിബാൻ ഭീകരരുമായി താരതമ്യം ചെയ്തു. താലിബാന്‍ മാനസികാവസ്ഥയെ എങ്ങിനെയാണ് ഗാസയില്‍ ഇസ്രയേല്‍ അടിച്ചമര്‍ത്തിയത് ? ലക്ഷ്യസ്ഥാനത്തെ കൃത്യമായി അടിക്കുക, ഒപ്പം കിറുകൃത്യതയോടെ തകര്‍ത്തു കളയുക. അതാണ് ഇസ്രയേല്‍ ചെയ്തതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, കേരളത്തിൽ യോഗി ആദിത്യനാഥിന്റെ ഈ വാക്കുക്കൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. കാരണം ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഒരു വിദേശ ഹമാസ് നേതാവ് ഓൺലൈനായി വന്നു പ്രസംഗിക്കാനുള്ള ധൈര്യം കാണിച്ചത്. ബുൾഡോസർ ഹിന്ദുത്വ സയണിസത്തേ വേരേടെ പിഴുത് എറിയുക എന്നായിരുന്നു ഹമാസ് ഭീകരൻ ഖാലിദ് മഷാൽ മലപ്പുറത്ത് നടന്ന മീറ്റീങ്ങിൽ ഓൺലൈനിൽ പ്രസംഗിച്ചത്. ഇതിനുള്ള ചുട്ട മറുപടിയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഇപ്പോൾ നൽകിയിരിക്കുന്നത്.
മാത്രമല്ല ഹമാസികൾക്ക് താലിബാൻ മനസാണെന്നും യോഗി ആദിത്യനാഥ് കൂട്ടിചേർത്തു. അരാജകത്വവും ഗുണ്ടായിസവും തീവ്രവാദവും സമൂഹത്തിന് ശാപമാണ്, രാഷ്ട്രീയം അതിൽ കുടുങ്ങുമ്പോൾ അത് പരിഷ്കൃത സമൂഹത്തെ ബാധിക്കുമെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. സർദാർ പട്ടേല്‍ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായാണ് കണ്ടത്. എന്നാൽ, കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്രുവാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും അതോടെ തീവ്രവാദം ഭാരതത്തിൽ പരന്നുവെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. അതേസമയം, അധികാരത്തില്‍ വന്നപ്പോള്‍ മോദിയും അമിത് ഷായും കശ്മീര്‍ പ്രശ്നത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കി. ഭാരതത്തിൽ നിന്നും തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികളാണ് ഭാരതം ഇപ്പോൾ സ്വീകരിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, ഉത്തർപ്രദേശിൽ ഹമാസ് അനുകൂല പ്രകടനങ്ങൾക്ക് കടുത്ത നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരം പരിപാടികൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്ന മുന്നറിയിപ്പും യോഗി സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ആകട്ടെ ഹമാസ് നേതാക്കൾ തന്നെ ഓൺലൈനിൽ പരിപാടികളിൽ പ്രസംഗിക്കുന്നു. ഒക്ടോബർ 27നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റാണ് റാലിയിൽ ഹമാസിന്റെ മുൻ തലവൻ ഖാലിദ് മഷാൽ ഓൺലൈനിൽ പ്രസംഗിച്ചത്. ടൈം മാഗസിൻ ഇസ്രായേലിനെ ഉറക്കംകെടുത്തുന്ന മനുഷ്യൻ എന്ന് വിശേഷിപ്പിച്ച മഷാൽ നേരത്തെ ഹമാസിന്റെ പൊളിറ്റ് ബ്യൂറോയുടെ തലവനായിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…