Tuesday, December 16, 2025

ഓട്ടോയുടെ മുകളിലേക്ക് മരംവീണു; ഷൊര്‍ണൂരില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഷൊര്‍ണൂര്‍: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു. ഷൊര്‍ണൂര്‍-കുളപ്പുള്ളി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഇതോടെ പാലക്കാട് ഷൊര്‍ണൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി കമ്പികള്‍ക്ക് മുകളിലൂടെ മരം വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

Related Articles

Latest Articles