കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. യാത്രക്കാരനെ ട്രെയിനിൽ നിന്ന് തള്ളിയിടുന്നത് കണ്ടെന്ന യാത്രക്കാരിയുടെ മൊഴിയിൽ റെയിൽവെയിലെ കരാർ ജീവനക്കാരനെതിരെ റെയില്‍വെ പോലീസ് കേസെടുത്തു.
കണ്ണൂര്‍ സ്വദേശി അനിൽ കുമാറിനെതിരെയാണ് കേസെടുത്തത്. അതേസമയം, ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവണൻ ആണ് മരിച്ചത്. ട്രെയ്നിന്റെ എസി കോച്ചിൽ നിന്നും അനിൽ കുമാർ ശരവണനെ തള്ളിയിട്ടെന്നാണ് യാത്രക്കാരി മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ അനിൽ കുമാറിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണിപ്പോള്‍ കേസെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാച്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന് വീണത്.
എസി കമ്പാർട്മെന്റിലെ ഡോറിൽ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. യാത്രക്കാരന് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.യാത്രക്കാരനെ തള്ളിയിടാനുണ്ടായ സാഹചര്യം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയേറുകയാണ്.
വരും അഞ്ച് പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് വാഷിംഗ്ടൺ ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ…
അമേരിക്കയിൽ തുടർച്ചയായുണ്ടായ സാങ്കേതിക തകരാറുകൾ വൻതോതിലുള്ള സൈബർ ആക്രമണത്തിന്റെ സൂചനയാണെന്ന അഭ്യൂഹങ്ങൾ പടർന്നതോടെ, ഭക്ഷ്യവസ്തുക്കളും അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങളും സൂക്ഷിച്ചുവെക്കാൻ…
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനം ശക്തമാക്കാൻ 'മിഷൻ 403' എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി ബിജെപി.…
സ്ത്രീകളുടെ ശക്തിയും കഴിവുകളും മൂല്യങ്ങളും രാഷ്ട്രനിർമാണത്തിനായി പ്രയോജനപ്പെടുത്തണമെന്ന് രാഷ്ട്ര സേവിക സമിതിയുടെ അഖില ഭാരതീയ പ്രമുഖ കാര്യവാഹിക സീത അന്നദാനം.…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ…
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…