Sunday, May 19, 2024
spot_img

50 അടിയിലേറെ ഉയരത്തില്‍ അനധികൃതമായി കെട്ടി ഉയര്‍ത്തിയ മതില്‍ തകര്‍ന്നു വീണു;അഞ്ചംഗ കുടുംബം തലനാരിഴയ്ക്കു രക്ഷപ്പെട്ടു;അനധികൃതമായി മതിൽ കെട്ടിയതിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല

മലപ്പുറം : മോങ്ങത്ത് 50 അടിയിലേറെ ഉയരത്തില്‍ അനധികൃതമായി കെട്ടി ഉയര്‍ത്തിയ മതില്‍ തകര്‍ന്നു വീണു. കനത്ത മഴയ്ക്കിടെയാണ് മതില്‍ ഇടിഞ്ഞു താഴ്ന്നത്. മേപ്പച്ചാലില്‍ ആമിനയുടെ വീടിന്റെ പിന്‍ഭാഗത്താണ് കരിങ്കല്ലും മണ്ണും പതിച്ചത്. അഞ്ചംഗ കുടുംബം തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.അനധികൃത മതിലിനെതിരെ കുടുംബം മൊറയൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ഒടുവില്‍ ഭിത്തി ഇടിയുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഉദ്യോഗസ്ഥര്‍ നടപടി ആരംഭിച്ചത്. അനധികൃത നിര്‍മാണം പൊളിക്കണമെന്ന തഹസില്‍ദാരുടെ ഉത്തരവ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയതായി പരാതിയുണ്ട്.
നിലവില്‍ ഇടിഞ്ഞു നില്‍ക്കുന്ന മതിലിന്റെ മറുഭാഗവും ഭീഷണിയാണ്. ക്രഷറുകളില്‍ നിന്നൊഴിവാക്കുന്ന, കുന്നുകൂടി കിടക്കുന്ന മണ്ണ് പരിസരത്തെ നൂറുകണക്കിന് കുടുംബങ്ങളിലെ കിണറുകളിലേക്കാണ് ഒഴുകി എത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

Related Articles

Latest Articles