Tuesday, May 7, 2024
spot_img

ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;215 കായികതാരങ്ങൾ ടീമിൽ

ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ.താരങ്ങളും ഒഫീഷ്യല്‍സും ഉള്‍പ്പടെ 322 അംഗ സംഘത്തെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രഖ്യാപിച്ചത്.ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.
215 കായികതാരങ്ങളാണ് ടീമിലുള്ളത്.ബാക്കി 107 പേര്‍ ഒഫീഷ്യലുകളും സപ്പോര്‍ട്ട് സ്റ്റാഫുമാണ്.2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാമതായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റന്‍. ഷഫാലി വര്‍മ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്‌നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കര്‍, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്വാദ് തുടങ്ങിയ താരങ്ങളുമുണ്ട്.സിമ്രാന്‍ ബഹാദൂര്‍, റിച്ച ഘോഷ്, പൂനം യാദവ് എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് മത്സരം.ഓസ്‌ട്രേലിയ ടി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ്.

ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് ചാമ്പ്യന്മാരായത്. ജൂലായ് 31 ന് പാകിസ്താനെ ഇന്ത്യ നേരിടും. രണ്ട് മത്സരങ്ങളും രാവിലെ 11 മണിക്കാണ്. ബാര്‍ബഡോസ് ആണ് ഗ്രൂപ്പ് എയിലുള്ള നാലാമത്തെ ടീം. ബാര്‍ബഡോസിനെ ഓഗസ്റ്റ് മൂന്നാം തീയതി വൈകിട്ട് 6 മണിക്ക് ഇന്ത്യ നേരിടും.

Related Articles

Latest Articles