Tuesday, December 23, 2025

വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവർ തകർന്നുവീണു; പരിക്കേറ്റ രണ്ടുകുട്ടികളിൽ ഒരാൾ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കൺവാടി റോഡിൽ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെ ചുവർ തകർന്ന് വീണാണ് അപകടമുണ്ടായത്. അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു.

ജസ ഫാത്തിമയുടെ നില അതീവ ഗുരുതരമാണ്. ഇരുവരെയും പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles