തെലങ്കാനയിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് നല്‍ഗോണ്ട ജില്ലയിലെ പനഗലില്‍ സ്ഥിതി ചെയ്യുന്ന ഛായാ സോമേശ്വര ക്ഷേത്രം. ത്രികുടകല്യാണം എന്നാണ് ക്ഷേത്രം പൊതുവെ വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ഇതിന്‍റെ വ്യത്യസ്തമായ നിര്‍മ്മാണ ശൈലി കൊണ്ടും നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ടും ഏറെ പ്രസിദ്ധമാണ്.
അക്കാലത്തെ സാങ്കേതിക വിദ്യകളും നിര്‍മ്മാണ സൗകര്യങ്ങളുമെല്ലാം നോക്കുമ്പോള്‍ തീര്‍ത്തും അത്ഭുതകരമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. ഇതിലേറ്റലും പ്രസിദ്ധം ക്ഷേത്രത്തിന്റെ പ്രത്യേക നിഴല്‍ സംവിധാനമാണ്. ക്ഷേത്രത്തിലെ ഒരു തൂണിന്റെ നിഴല്‍ ദിവസത്തിലെല്ലായ്പ്പോഴും ശിവലിംഗത്തിന്‍റെ മുകളില്‍ പതിക്കുന്ന വിചിത്രമായ നിര്‍മ്മാണ് ഇവിടെയുള്ളത്. തെലുങ്കില്‍ ഛായ എന്നാണ് നിഴലിനെ പറയുന്നത്.
എല്ലാ ദിവവസും രാവിലെ ആറു മണി മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് 2.00 മുതല്‍ 8.00 വരെയുമാണ് ക്ഷേത്രം വിസ്വാസികള്‍ക്കായി തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് സന്ദര്‍ശന സമയവുമ മറ്റും ക്രമീകരിക്കണം.

