വയനാട് :കൽപ്പറ്റയിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ലോഡ്ജിൽ മുറിയെടുത്ത കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷം പോലീസും ഫയർഫോഴ്‌സും ചേർന്ന് രമേശനെ കീഴ്‌പ്പെടുത്തി.
ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പോലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിയോടെ മാധ്യമപ്രവർത്തകരെയും പോലീസിനെയും വിളിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്
വയനാട്ടിൽ വിവിധ ജോലികൾ ചെയ്ത് വരുന്നയാളാണ് രമേശൻ. ലോഡ്ജ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് ദേഹത്ത് വെള്ളം ചീറ്റിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

