Thursday, June 13, 2024
spot_img

പൂവും കായും വിരിയുന്നത് കാണാൻ അതിയായ ആഗ്രഹം !വീട്ടുമുറ്റത്ത് കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ; ചെടി പിഴുതുമാറ്റി പോലീസ്

പെരിന്തൽമണ്ണ : പൂവും കായും വിരിയുന്നതു കാണാനായുള്ള അതിയായ ആഗ്രഹത്തിൽ വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിലായി. കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന താഴെക്കോട് പൂവത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ്(32) സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കുവാനായി മറ്റു ചെടികൾക്കിടയിലാണു ഇയാൾ കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. പ്രതിക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ടു നിലമ്പൂർ എക്‌സൈസ് വിഭാഗത്തിൽ കേസുണ്ട്. കഞ്ചാവുചെടി പൂക്കുന്നതു കാണാനുള്ള ആഗ്രഹത്തിലാണു ചെടി നട്ടുവളർത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കഞ്ചാവുചെടി പോലീസ് പിഴുതുമാറ്റി.

Related Articles

Latest Articles