Sunday, May 19, 2024
spot_img

കോഴിക്കോട്ട് ഡോക്ടർ ദമ്പതികൾ മരിച്ച നിലയിൽ; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

കോഴിക്കോട് : മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (72) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 6 മാസം മുൻപാണ് മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ദമ്പതികൾ താമസമാക്കിയത്.

അമിത അളവിൽ മരുന്ന് കഴിച്ചതാണ് മരണകാരണമെന്നാണു കരുതപ്പെടുന്നത്.വീട്ടിൽനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ശോഭ മനോഹർ തളർച്ചയായി കിടപ്പിലായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Latest Articles